ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവം
കലയുടെ തിരിതെളിഞ്ഞു

കൊല്ലം
അവസരങ്ങളുടെ പുതിയ അധ്യായം കുറിച്ച് കലയുടെ തിരിതെളിഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവം കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനംചെയ്തു. കലോത്സവത്തിന്റെ ലോഗോ വൈസ് ചാൻസലർ ഡോ. വി പി ജഗതി രാജിന് നൽകി കലക്ടർ പ്രകാശിപ്പിച്ചു. ഡോ. വി പി ജഗതി രാജ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ജെ ഗ്രേഷ്യസ് അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. വി പി പ്രശാന്ത്, ഡോ. എം ജയപ്രകാശ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ ഐ ബിജു, ഫാത്തിമമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്തിയ കാത്റിൻ മൈക്കിൾ, കോ–ഓർഡിനേറ്റർ ശാന്തിനി വില്യംസ്, ജനറൽ കൺവീനർ ഡോ. സോഫിയ രാജൻ എന്നിവർ സംസാരിച്ചു. കൊല്ലം റീജണൽ സെന്ററിന് കീഴിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 11 പഠനകേന്ദ്രങ്ങളിൽനിന്ന് ആയിരത്തിലധികം പഠിതാക്കളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സംസ്ഥാന കലോത്സവം 28 മുതൽ 30വരെ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് നടക്കുക. സംസ്ഥാന കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്കുണ്ട്. മാത്രമല്ല ഇവർക്ക് ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓപ്പൺ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.









0 comments