സെൻട്രൽ സ്‌കൂൾ ജില്ലാ കായികമേള

കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ്- അഞ്ചാമത് ജില്ലാ കായികമേള ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:28 AM | 1 min read
ചേർത്തല
കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് അഞ്ചാമത് ജില്ലാ കായികമേളയ്ക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വേദിയായി. 500 കായിക പ്രതിഭകൾ പങ്കെടുത്ത മീറ്റ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കൺവീനർ ഡോ. രാജൻ ജോസഫ് അധ്യക്ഷനായി. കെ ഇ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം സ്വാഗതം പറഞ്ഞു. മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ പതാക ഉയർത്തി. മീറ്റ് കോ– ഓർഡിനേറ്റർ ടി പി റോയ്, റൂപിൻ അലക്സ് ഫിലിപ്പ്, ജെമി തോമസ്, സിബിഎസ്ഇ ഡിസ്ട്രിക്റ്റ് കോ– ഓർഡിനേറ്റർ സൂസൻ തോമസ് എന്നിവർ സംസാരിച്ചു. കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച മാവേലിക്കര സെന്റ് മേരീസ് കത്തീഡ്രൽ സ്കൂളിന് പ്രത്യേക പുരസ്‌കാരം മന്ത്രി പി പ്രസാദ് കൈമാറി.









0 comments