മുഹമ്മദൻസിന്‌ ആദ്യജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 10:44 PM | 0 min read


ചെന്നൈ
ഐഎസ്‌എൽ ഫുട്‌ബോളിൽ ആദ്യജയംകുറിച്ച്‌ നവാഗതരായ മുഹമ്മദൻസ്‌. മൂന്നാംമത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ ഒരു ഗോളിന്‌ കീഴടക്കി. ഐ ലീഗ്‌ ചാമ്പ്യൻമാരായി ഐഎസ്‌എല്ലിലേക്ക്‌ എത്തിയ മുഹമ്മദൻസിന്‌ ആദ്യ രണ്ട്‌ കളിയിൽ തോൽവിയും സമനിലയുമായിരുന്നു ഫലം. ചെന്നൈയിനെതിരെ ആധികാരിക പ്രകടനം പുറത്തെടുത്തു. ലാൽറെംപുയ ഫനായ്‌ ആണ്‌ ഗോളടിച്ചത്‌.

മുഹമ്മദൻസിന്‌ ഗോളെണ്ണം കൂട്ടാൻ അവസരം കിട്ടിയതാണ്‌. എന്നാൽ, പരിക്കുസമയത്ത്‌ കിട്ടിയ പെനൽറ്റി സെസാൻ മൻസോക്കി പുറത്തേക്കടിച്ചുകളഞ്ഞു.
അവസാന നിമിഷങ്ങളിൽ ചെന്നൈയിൻ തകർത്തുകളിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ചെന്നൈയിൻ ആദ്യകളി ജയിച്ചിരുന്നു.
ഇന്ന് ഈസ്റ്റ് ബംഗാൾ എഫ്സി ഗോവയെ നേരിടും. കൊൽക്കത്തയിലാണ് കളി. ഇരുടീമുകളും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ഈസ്റ്റ് ബംഗാൾ കളിച്ച രണ്ടിലും തോറ്റ് 12–ാം സ്ഥാനത്താണ്. ഗേവയാകട്ടെ ഒരു തോൽവിയും സമനിലയും ഉൾപ്പെടെ ഒരു പോയിന്റുമായി പത്താമതും.



deshabhimani section

Related News

View More
0 comments
Sort by

Home