ചെസ്‌ ഒളിമ്പ്യാഡിൽ ഇന്ത്യൻ 
വനിതകൾക്ക്‌ 
തോൽവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 10:48 PM | 0 min read


ബുഡാപെസ്റ്റ്
ചെസ്‌ ഒളിമ്പ്യാഡിൽ വിജയക്കുതിപ്പ്‌ നടത്തിയ ഇന്ത്യൻ വനിതാ ടീമിന്‌ തോൽവി. എട്ടാംറൗണ്ടിൽ പോളണ്ടാണ്‌ തോൽപ്പിച്ചത്‌ (1.5–-2.5).  ഇന്ത്യക്കൊപ്പം കസാഖ്‌സ്ഥാൻ, പോളണ്ട്‌ ടീമുകൾക്കും 14 പോയിന്റാണ്‌. മൂന്ന്‌ റൗണ്ട്‌ ബാക്കിയുണ്ട്‌. ദിവ്യ ദേശ്‌മുഖ്‌ ജയിച്ചപ്പോൾ വന്തിക അഗ്രവാളിന്‌ സമനിലയാണ്‌. ആർ വൈശാലിയും ഡി ഹരികയും തോറ്റു.

ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ഇറാനെ കീഴടക്കി (3.5–-0.5). ഡി ഗുകേഷ്‌, അർജുൻ എറിഗെയ്‌സി, വിദിത് ഗുജറാത്തി എന്നിവർ ജയിച്ചപ്പോൾ ആർ പ്രഗ്‌നാനന്ദ സമനിലയിൽ കുടുങ്ങി. 16 പോയിന്റുമായി ഇന്ത്യ ഒന്നാംസ്ഥാനത്ത്‌ തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home