കെ ഒ നൈനാൻ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 07:47 PM | 0 min read

സലാല> ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കെ ഒ നൈനാൻ (51) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെയാണ്‌ മരണപ്പെട്ടത്. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയാണ്, സലാലയിൽ അൽ കത്തേരി കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആയിരുന്നു അദ്ദേഹം.

സലാല സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ കമ്മിറ്റിയംഗവും  മുൻ ട്രസ്റ്റിയുമായിരുന്നു. മൃതദേഹം പുന്നമൂട് മാർ ഗ്രിഗോറിയസ് പള്ളി  സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ആനി നൈനാൻ (ഫാർമസിസ്റ്റ്‌, സലാല). മകൻ: നിതിൻ (ആർകിടെക്). മകൾ: ലിവിന (വിദ്യാർത്ഥി, ഇന്ത്യൻ സ്കൂൾ സലാല ).



deshabhimani section

Related News

View More
0 comments
Sort by

Home