സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:56 PM | 0 min read

ജിദ്ദ > സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി ഭാരവാഹികള്‍ അനുശോചിച്ചു. സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വർഗീയതയ്ക്കെതിരെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെ തകര്‍ക്കുവാന്‍ മറ്റ് ശക്തികള്‍ ശ്രമിച്ചപ്പോളും അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്ന അചഞ്ചലനായ ഒരു നേതാവ് കൂടിയാണ് സഖാവ് യെച്ചൂരി. അടിയന്തരാവാസ്ഥ കാലഘട്ടത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്നു രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ് എന്ന് ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

ലോകമെബാടുമുള്ള കമ്മ്യൂണിസ്റ്റു വിശ്വാസികൾക്ക് തീരാ നഷ്ട്ടമാണ് എന്നും, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ലൊരു നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപെട്ടത് എന്നും, സ്വന്തം പാർട്ടി വിശ്വാസികൾക്ക് മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ ഒരു വ്യക്തിത്വമാണ് സഖാവ് സീതാറാം യെച്ചൂരി എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
 
നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്ര ട്രഷറർ സി എം അബ്‌ദുൾറഹ്മാൻ, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, ഓ ഐ സി സി പ്രസിഡന്റ് ഹകീം പാറക്കൽ, ന്യൂ ഏജ് രക്ഷാധികാരി റഹീം പി പയ്യപ്പുള്ളിയിൽ, കെ എം സി സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രാ, കെ. ടി. എ. മുനീർ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴുപ്പിലങ്ങാട്, ഷിഹാബ് എണ്ണപ്പാടം, അസാഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, സമീക്ഷ ചെയർമാൻ ഹംസ മദാരി, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ലാലു വേങ്ങൂർ, അമീൻ വേങ്ങൂർ, പ്രേംകുമാർ വട്ടപ്പൊയിൽ, ജിജോ അങ്കമാലി, ഫ്രാൻസിസ്, മുജീബ് പൂന്താനം തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home