"കൊല്ലത്ത്‌ 
ട്രെയിൻ മറിഞ്ഞു ’

ദക്ഷിണ റെയിൽവേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ മോക്ഡ്രിലാലിന്റെ ഭാഗമായി ട്രെയിൻ മറിഞ്ഞു പരിക്കേറ്റവരെ ആർ പി എഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നു. ട്രെയിനിന്റെ ബോഗി മറിഞ്ഞ കിടക്കുന്നതും കാണാം.

ദക്ഷിണ റെയിൽവേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ മോക്ഡ്രിലാലിന്റെ ഭാഗമായി ട്രെയിൻ മറിഞ്ഞു പരിക്കേറ്റവരെ ആർ പി എഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നു. ട്രെയിനിന്റെ ബോഗി മറിഞ്ഞ കിടക്കുന്നതും കാണാം.

avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 01:26 AM | 1 min read

കൊല്ലം

‘സമയം രാവിലെ 8.45. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എല്ലാം ശാന്തം. എന്നാൽ, പൊടുന്നനെ ഒരു ട്രെയിൻ പാളം തെറ്റുന്നു. ഒരു ബോഗി മറിഞ്ഞു. സംഭവത്തിൽ പത്തോളം യാത്രക്കാർക്ക്‌ ജീവൻ നഷ്ടമാകുന്നു. നിരവധിപേർക്ക്‌ പരിക്കേൽക്കുന്നു. ബോഗിക്കുള്ളിൽ അകപ്പെട്ട യാത്രക്കാർ ജീവനുവേണ്ടി നിലവിളിച്ചു. ഭീതിദമായ അന്തരീക്ഷം. സംഭവമറിഞ്ഞ്‌ റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും മുഴുവൻ സംവിധാനവും കൊല്ലത്തെത്തുന്നു. പഴുതടച്ച്‌ രക്ഷാപ്രവർത്തനം നടത്തുന്നു.’ ശനിയാഴ്‌ച രാവിലെ കൊല്ലം സ്റ്റേഷനിൽ നടന്ന ‘അപകടത്തിന്റെ ’ ദൃശ്യങ്ങളാണിത്‌. റെയിൽവേയുടെ നേതൃത്വത്തിലുള്ള മോക്‌ ഡ്രില്ലിനുവേണ്ടി കൃത്യമായി ഉണ്ടാക്കിയ അപകടവും രക്ഷാപ്രവർത്തനവുമാണ്‌ ക‍ൗതുകമായത്‌. ഒരു അപകടം ഉണ്ടായാൽ യാത്രക്കാരെ വളരെ വേഗത്തിൽ എങ്ങനെ രക്ഷിക്കാമെന്നും രക്ഷാപ്രവർത്തനങ്ങൾ ഏങ്ങനെ ആയിരിക്കണമെന്നും പരിശോധിച്ച മോക്‌ ഡ്രില്ലായിരുന്നു. രക്ഷാപ്രവർത്തനത്തിന്‌ ഒപ്പം ട്രെയിൻ ഗതാഗതം സുഗമമായി എങ്ങനെ നടത്താമെന്നും മോക്‌ഡ്രിൽ കാണിച്ചുകൊടുത്തു. റെയിൽവേയുടെ എല്ലാ വിഭാഗവും കൈകോർത്താണ്‌ പരിപാടി നടത്തിയത്‌. എൻഡിആർഎഫ്‌, റെയിൽവേ മെഡിക്കൽ വിഭാഗം, കടപ്പാക്കട അഗ്നിരക്ഷാസേനയുടെ മൂന്ന്‌ യൂണിറ്റ്‌, പട്ടണത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്നും പൊലീസ്‌, ആർപിഎഫ്‌, റെയിൽവേ പൊലീസ്‌, ഡിഎംഒ, ആംബുലൻസ്‌ സർവീസ്‌, റെയിൽവേ മെക്കാനിക്കൽ, ട്രാഫിക്‌, ഇലക്ട്രിക്‌ വിഭാഗം എന്നിവ സജ്ജമായിരുന്നു. രക്ഷാപ്രവർത്തനം രാവിലെ പത്തോടെ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട്‌ മറിഞ്ഞ ബോഗിയും ഉയർത്തി. മോക്‌ഡ്രില്ലിൽ തിരുവനന്തപുരം ഡിആർഎം ദിവ്യകാന്ത്‌ ചന്ദ്രകർ, തിരുവനന്തപുരം ചീഫ്‌ മെഡിക്കൽ സൂപ്രണ്ട്‌, ഓപ്പറേഷൻസ്‌ മാനേജർ, സ്റ്റേഷൻ മാനേജർ പി കെ ജ്യോതികുമാർ, മെക്കാനിക്കൽ എൻജിനിയർമാർ, സെക്‌ഷൻ ഹെഡുമാർ, ട്രാഫിക്‌ ഇൻസ്‌പെക്ടർമാർ, കൊല്ലം റെയിൽവേ ആശുപത്രിയിലെ ഡോ. സെൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home