റോബോഫെസ്റ്റിൽ അമൃതയ്‌ക്ക് നേട്ടം

റോബോഫെസ്റ്റ് - ഗുജറാത്ത് 5.0യിൽ വിജയം നേടിയ വിദ്യാർഥികൾ അധ്യാപകരോടൊപ്പം
കരുനാഗപ്പള്ളി
ഗുജറാത്ത് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച സീനിയർ ലെവൽ റോബോഫെസ്റ്റ് - ഗുജറാത്ത് 5.0 യിൽ അമൃത വിശ്വവിദ്യാപീഠത്തിന് ഉജ്വല വിജയം. അമൃതപുരി ക്യാമ്പസിലെ അധ്യാപകരായ പ്രൊഫ. പി ആർ ജയശ്രീ, ഡോ. പ്രമോദ് ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ നാല് ടീമാണ് ഫെസ്റ്റിൽ പങ്കെടുത്തത്. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ റോബോട്ട്, മെയ്‌സ് സോൾവെർ റോബോട്ട്, ഇന്റലിജന്റ് ഗ്രൗണ്ട് വെഹിക്കിൾ കോമ്പറ്റിഷൻ റോബോട്ട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇവർ വിജയികളായത്. രണ്ടുലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസിനും അർഹരായി.









0 comments