എമിറേറ്റ്സിന്റെ ആദ്യ എയർബസ് എ 350 ഒക്ടോബറിൽ എത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:01 PM | 0 min read

ദുബായ് > എമിറേറ്റ്‌സിൻ്റെ ആദ്യത്തെ എയർബസ് എ350 വിമാനം ഒക്ടോബറിൽ എത്തും. ആകെ അഞ്ച് എയർബസ് വിമാനങ്ങൾ 2024 അവസാനത്തോടെ എയർലൈനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഈ വർഷം ഡിസംബർ അവസാനത്തോടെ അഞ്ച് എയർബസ് വിമാനങ്ങൾ ലഭിക്കുമെന്നും അതേസമയം ബോയിംഗ് വിമാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡൻ്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അഡെൽ അൽറെദ പറഞ്ഞു. വിമാന വിതരണത്തിലെ കാലതാമസം കാരണം നിലവിലുള്ള വിമാനങ്ങളുടെ സർവീസ് നീട്ടേണ്ടിവന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home