സിതാര ഇൻ സലാല പ്രോഗ്രാം സെപ്തംബർ 13ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 05:29 PM | 0 min read

സലാല > ഡൂഡിൽസ്സ് ബ്രാൻഡിംഗ് സംഘടിപ്പിക്കുന്ന സിതാര ഇൻ സലാല പ്രോഗ്രാം സെപ്തംബർ 13ന് സലാല അൽ മുറൂജ് സ്റ്റേഡിയം കോപ്ലക്സിൽ നടക്കും. ഒളിമ്പിക്ക് കാറ്ററിംങ്ങ് ഹാളിൽ വെച്ച് നടന്ന  പത്രസമ്മേളനത്തിൽ ഡൂഡിൽസ്സ് ബ്രാൻഡിംഗ് ജനറൽ മാനേജർ ജസ്ഫാൻ അബ്ദുൽ കരീം, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സലാല ചെയർമാൻ രാകേഷ് കുമാർ ജാ, ഇന്ത്യൻ എംബസി കോൺസുലർ ജനറൽ  ഡോ സനാതനൻ  എന്നിവർ മാധ്യമങ്ങളോട് സംസാരിച്ചു.

ഖരീഫ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ സലാലയിലെ ഈ വർഷത്തെ ഓണാഘോഷത്തിനും തുടക്കം കുറിക്കും. സലാല മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ സലാലയിലെ അൽ മുറൂജ് ഇൻഡോർ  സ്റ്റേഡിയത്തിലാണ് പരിപാടി നടത്തുന്നത്. പ്രവേശനം ഇൻവിറ്റേഷനിലൂടെ മാത്രം നടത്തപെടുന്ന ഈ പരിപാടിയുടെ ഗേറ്റ് ഓപ്പൺ വൈകുന്നേരം  6:30 നും, പരിപാടിയുടെ 8:30ന് പരിപാടിക്ക് തുടക്കമാകുമെന്നും സംഘാടകർ അറിയിച്ചു. കുടുതൽ വിവരങ്ങൾ: doodlezz.com/ss



deshabhimani section

Related News

View More
0 comments
Sort by

Home