പൊതുമാപ്പ്: 65,000 പ്രവാസികൾ താമസ രേഖ നിയമ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 04:24 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്തിൽ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതു മാപ്പ് കാലയളവിൽ അറുപത്തിഅയ്യായിരം പ്രവാസികൾ തങ്ങളുടെ താമസ രേഖ നിയമ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം ആരംഭിച്ച സുരക്ഷാ പരിശോധനയിൽ ഇത് വരെ 4650 താമസ നിയമ ലംഘകർ പിടിയിലായതായും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ-അയൂബ് അറിയിച്ചു. പിടികൂടപ്പെട്ടവരിൽ ഭൂരിഭാഗവും ജിലീബ്, മഹബൂല പ്രദേശങ്ങളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെ വിരലടയാളം രേഖപ്പെടുത്തി നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പൊതുമാപ്പിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്ക് ഇനി രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ കരിമ്പട്ടികയിൽ പെടുത്തിയാണ് തിരിച്ചയക്കുക. നിയമം ലംഘിച്ച് തൊഴിൽ ചെയ്യുകയും നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസികളുടെ ഉത്തരവാദിത്വം സ്പോൺസർമാർക്കുണ്ടെന്നും പരിശോധനകളിൽ പിടിക്കപ്പെടുന്ന പ്രവാസികളുടെ സ്പോൺസർമാർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൊതു മാപ്പ് കാലാവധി അവസാനിച്ച ജൂലായ് ഒന്ന് മുതൽ രാജ്യ വ്യാപകമായി നടത്തി വരുന്ന സുരക്ഷ പരിശോധന കർശനമായി തുടരുകയാണെന്നും യൂസഫ് അൽ-അയൂബ് അറിയിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home