സലാല ഇന്ത്യൻ സ്‌കൂളിൽ ഹാപ്പിനസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്‌മെൻറ് ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 04:18 PM | 0 min read

സലാല > ഇന്ത്യൻ സ്കൂൾ സലാല 2024 ഓഗസ്റ്റ് 15 ന്  ദി ഹാപ്പിനസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു. ഇത് വിദ്യാർത്ഥികളുടെ വൈകാരിക ക്ഷേമം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് വെൽനസ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചത്. ചടങ്ങിൽ സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. അബൂബക്കർ സിദ്ദിഖ്, പ്രിൻസിപ്പൽ ദീപക് പട്ടാങ്കർ, സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എസ്എംസി കൺവീനർ ഡോ മുഹമ്മദ് യൂസൂഫ് വകുപ്പിൻറെ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. എസ്എംസി അംഗവും സിഎസ്ഇ സബ്കമ്മിറ്റി ചെയർമാനുമായ  മുഹമ്മദ് ജാബിർ ഷെരീഫ് ചടങ്ങിൽ സംസാരിച്ചു. സേവനങ്ങൾ നൽകുന്നതിന് വിദഗ്ധരുൾപ്പെടുന്ന കേഡറിനെ നിയോഗിച്ചിട്ടുണ്ട്.

പുതിയ വകുപ്പ്  മാർഗനിർദേശം ആവശ്യമുള്ള രക്ഷിതാക്കളെ അഭിസംബോധന ചെയ്യുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ തയ്യാറാണ്.  ഹാപ്പിനസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്‌മെൻറ് വിദ്യാർത്ഥികളുടെ സങ്കീർണ്ണമായ വൈകാരികവും മാനസികവുമായ ആവശ്യങ്ങൾ പരിശോധിക്കുകയും സ്കൂൾ സമൂഹത്തിൽ അവരുടെ സമഗ്രമായ ക്ഷേമവും സന്തോഷവും ഉറപ്പാക്കുകയും ചെയ്യും.

ടീമിലെ അംഗങ്ങൾ:-
* അബ്ദുൾ ലത്തീഫ്, ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.
* മേഘശ്രീ നായർ, ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി
* നിദാ ഹസ്സൻ, കൗൺസിലിംഗ് സൈക്കോളജിയിൽ എം എയും റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തര ഡിപ്ലോമയും.
•. അദബിയ പി പി ടി സി, ബി എഡ് സ്‌പെഷ്യൽ എഡ്യുക്കേറ്റർ.
* ശ്വേത ഡി, സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ്.
 



deshabhimani section

Related News

View More
0 comments
Sort by

Home