അബുദാബി ജ്യോതിശാസ്ത്രജ്ഞർ പുതിയ ഛിന്നഗ്രഹം കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 03:46 PM | 0 min read

അബുദാബി > സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ടെക്‌സാസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, കാറ്റലീന സ്കൈ സർവേ പദ്ധതി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ പിന്തുണയുള്ള പ്രോഗ്രാം നൽകിയ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് സെൻ്റർ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.

ഹലേകാല ഒബ്സർവേറ്ററിയിലെ പാൻ-സ്റ്റാർസ് 2 ടെലിസ്‌കോപ്പ് പകർത്തിയ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെ ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്. ഈ കണ്ടുപിടിത്തത്തെത്തുടർന്ന് ഒഡെയ്ക്ക് പ്രാഥമിക കണ്ടെത്തൽ സർട്ടിഫിക്കറ്റ് നൽകി. "2022 UY56" എന്നാണ് ഛിന്നഗ്രഹത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. അതിൻ്റെ കൃത്യമായ ഭ്രമണപഥം നിർണ്ണയിക്കാൻ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ വർഷങ്ങളോളം ഈ പേരിൽ തുടരും. അതിനുശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഛിന്നഗ്രഹത്തിന്  ഔദ്യോഗികമായി പേര് നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home