വിൻഡീസ്‌ പൊരുതിവീണു ; ദക്ഷിണാഫ്രിക്കയ്‌ക്ക്‌ പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 10:53 PM | 0 min read


ഗയാന
ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ വെസ്റ്റിൻഡീസിന്‌ 40 റണ്ണിന്റെ തോൽവി. മൂന്നാംദിനം 263 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ്‌ 222ന്‌ പുറത്തായി. ഇതോടെ രണ്ടു മത്സരപരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്‌കോർ: ദക്ഷിണാഫ്രിക്ക 160, 246; വെസ്റ്റിൻഡീസ്‌ 144, 222.

ബൗളർമാരെ തുണയ്‌ക്കുന്ന ഗയാനയിലെ പിച്ചിൽ വിൻഡീസ്‌ അവസാനംവരെ പൊരുതിയതാണ്‌. ഒരുഘട്ടത്തിൽ ആറിന്‌ 104 റണ്ണെന്ന നിലയിൽ തകർന്നു. ശേഷം ജോഷ്വ ഡാ സിൽവയും (27) ഗുദകേഷ്‌ മോട്ടിയും (45) പൊരുതിനിന്നു. ഈ സഖ്യം 77 റണ്ണാണ്‌ നേടിയത്‌. ഈ സഖ്യം വിൻഡീസിനെ ചരിത്ര ജയത്തിലേക്ക്‌ നയിക്കുമെന്ന്‌ തോന്നിച്ചെങ്കിലും മോട്ടിയെ വിക്കറ്റിനുമുന്നിൽ കുരുക്കി കേശവ്‌ മഹാരാജ്‌ ദക്ഷിണാഫ്രിക്കയെ അടുപ്പിച്ചു. സിൽവയെയും മഹാരാജ്‌ മടക്കി. 25 റണ്ണുമായി ജോമെൽ വരിക്കാൻ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി മഹാരാജും കഗീസോ റബാദയും മൂന്നുവീതം വിക്കറ്റ്‌ നേടി.



deshabhimani section

Related News

View More
0 comments
Sort by

Home