ഡാനി ഒൽമോയെ ടീമിലെത്തിച്ച്‌ എഫ്‌ സി ബാഴ്‌സലോണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 07:11 PM | 0 min read

ബാഴ്‌സലോണ > യൂറോ കപ്പിലെ സ്‌പെയ്‌നിന്റെ കിരീട ധാരണത്തിൽ നിർണായക പങ്ക്‌ വഹിച്ച ഡാനി ഒൽമോ എഫ്‌ സി ബാഴ്‌സലോണയുമായി കരാറിൽ ഒപ്പുവച്ചു. ജർമൻ ലീഗിലെ ആർ ബി ലെയ്‌സ്‌പിഗിൽ നിന്നുമാണ്‌ ഒൽമോ ബാഴ്‌സയിലെത്തിയത്‌. താരത്തെ ടീമിലെത്തിച്ച കാര്യം ക്ലബ്ബ്‌ ഔദ്യോഗികമായി അറിയിച്ചു.

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ നേടി ഗോൾഡൻ ബുട്ട്‌ കരസ്ഥമാക്കിയ താരമാണ്‌ ഡാനി ഒൽമോ. ആർ ബി ലെയ്‌സ്‌പിഗിന്‌ 55 മില്ല്യണിലധികം യൂറോ നൽകിയാണ്‌  ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയത്‌. 2030 വരെയാണ്‌ കരാർ. ഈ ട്രാൻസ്‌ഫർ വിൻഡോയിൽ ബാഴ്‌സലോണയിലേക്കെത്തുന്ന ആദ്യ താരമാണ്‌ ഈ സ്‌പെയ്‌ൻകാരൻ.

തന്റെ യൂത്ത്‌ കരിയറിന്റെ ഭൂരിഭാഗവും ഡാനി ഒൽമോ എഫ്‌ സി ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലാണ്‌ ചിലവഴിച്ചത്‌. 2007 മുതൽ 2014 വരെയുള്ള ഏഴ്‌ വർഷക്കാലം ഒൽമോ ബാഴ്‌സലോണയുടെ ഭാഗമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home