ഏകദിന ക്രിക്കറ്റ്‌ ; ഇന്ത്യക്ക്‌ 
പരമ്പര നഷ്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 11:10 PM | 0 min read


കൊളംബോ
ഇരുപത്തേഴുവർഷത്തെ ഇടവേളയ്‌ക്കുശേഷം   ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ശ്രീലങ്ക. മൂന്നാം ഏകദിനത്തിൽ 110 റണ്ണിന്‌ ജയിച്ച ലങ്ക 2–-0നാണ്‌ പരമ്പര നേടിയത്‌. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 248 റണ്ണെടുത്തു. ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138ന്‌ അവസാനിച്ചു. ഓപ്പണർമാരായ അവിഷ്‌ക ഫെർണാണ്ടോ (96), പതും നിസങ്ക (45) എന്നിവർ മികച്ച തുടക്കം നൽകി. കുശാൽ മെൻഡിസും (59) തിളങ്ങി. ഇന്ത്യക്കായി റിയാൻ പരാഗ്‌ മൂന്ന്‌ വിക്കറ്റ്‌ നേടി. മറുപടിയിൽ ക്യാപ്‌റ്റൻ രോഹിത്‌ ശർമ (20 പന്തിൽ 35) മികച്ച തുടക്കം നൽകി. ലങ്കൻനിരയിൽ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ദുനിത്ത്‌ വെല്ലാലഗേ തിളങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home