കളത്തിൽ 
മാർത്തയുടെ കണ്ണീർ ; ചുവപ്പ്‌ കാർഡ്‌ കിട്ടി മടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 10:47 PM | 0 min read


പാരിസ്‌
കളത്തിൽ ബ്രസീൽ ഇതിഹാസം മാർത്തയുടെ കണ്ണീർ. സ്‌പെയ്‌നിനെതിരായ വനിതാ ഫുട്‌ബോളിൽ നേരിട്ട്‌ ചുവപ്പ്‌ കാർഡ്‌ കിട്ടിയാണ്‌ മടക്കം. ഈ ഒളിമ്പിക്‌സോടെ വിരമിക്കൽ പ്രഖ്യാപിച്ച മുപ്പത്തെട്ടുകാരിയുടെ മഞ്ഞക്കുപ്പായത്തിലെ അവസാനകളിയായേക്കും ചിലപ്പോൾ ഇത്‌. സ്‌പെയ്‌നിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റെങ്കിലും ബ്രസീൽ ക്വാർട്ടറിൽ കടന്നിട്ടുണ്ട്‌. ഫ്രാൻസിനെതിരായ മത്സരത്തിൽ മാർത്തയ്‌ക്ക്‌ കളിക്കാനാകില്ല. ഇതിൽ ജയിച്ചാൽ സെമിയിൽ കളിക്കാം. തോറ്റാൽ ബ്രസീൽ പുറത്താകും.
ശനി രാത്രിയാണ്‌ ബ്രസീൽ–-ഫ്രാൻസ്‌ ക്വാർട്ടർ. സ്‌പെയ്‌ൻ കൊളംബിയയെയും അമേരിക്ക ജപ്പാനെയും ക്യാനഡ ജർമനിയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home