ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ; ഇന്ത്യക്ക്‌ പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:25 AM | 0 min read


പല്ലെക്കെലെ
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി (2–-0). രണ്ടാം മത്സരത്തിൽ ഏഴ്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ: ശ്രീലങ്ക 161/9 (20 ഓവർ), ഇന്ത്യ 81 (6.3). മഴമൂലം ഇന്ത്യയുടെ വിജയലക്ഷ്യം എട്ട്‌ ഓവറിൽ 78 റണ്ണായി പുതുക്കിയിരുന്നു. മൂന്നു വിക്കറ്റെടുത്ത ഇന്ത്യൻ സ്‌പിന്നർ രവി ബിഷ്‌ണോയിയാണ്‌ കളിയിലെ താരം.

യശസ്വി ജെയ്‌സ്വാൾ (30), ക്യാപ്‌റ്റൻ  സൂര്യകുമാർ യാദവ്‌ (26) എന്നിവർ മികവുകാട്ടി. ഓപ്പണറായി ഇറങ്ങിയ സഞ്‌ജു സാംസൻ ആദ്യപന്തിൽ  പുറത്തായി. കുശാൽ പെരേരയാണ്‌ (53)  ദ്വീപുകാർക്ക്‌ പൊരുതാനുള്ള സ്‌കോർ നൽകിയത്‌. ഇന്ത്യക്കായി അർഷ്‌ദീപ്‌ സിങ്, അക്‌സർ പട്ടേൽ, ഹാർദിക്‌ പാണ്ഡ്യ എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്‌ത്തി. അവസാന മത്സരം നാളെ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home