കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 04:17 PM | 0 min read

അബുദാബി> അബുദാബി കേരള സോഷ്യൽ സെന്റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കൺവീനറായും രജിത വിനോദ്, പ്രിയങ്ക സൂസൻ മാത്യു, നാസിയ ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായുമാണ് തെരഞ്ഞെടുത്തത്.

പ്രീത നാരായണൻ, അഞ്ജലി ജസ്റ്റിൻ, മായ പറശ്ശിനി, ഫൗസിയ ഗഫൂർ, ഷൈനി ഷെബിൻ, റീന നൗഷാദ്, ശ്രീജ വർഗ്ഗീസ്, ഷൈനി ബാലചന്ദ്രൻ, അനു ജോൺ, പ്രീതി സജീഷ്, ഹിമ നിതിൻ, സബിത സുകുമാരൻ നായർ, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണൻ, ഡോ. ഷീബ അനിൽ, ഷെറിൻ മാളിയേക്കൽ, റാണി ആനന്ദ്  എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.

പ്രീതി സജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അനു ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിലവിലെ കൺവീനർ പ്രീത നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ആർ ശങ്കർ, മുൻ ജനറൽ സെക്രട്ടറി കെ സത്യൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജോ കൺവീനർ ഷൽമ സുരേഷ് സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺവീനർ ഗീത ജയചന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home