ഫ്യൂച്ചർ ഐ തീയറ്റർ കുവൈത്തിന്റെ "കഥകൾക്കപ്പുറം" ജൂൺ 2ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 12:20 PM | 0 min read

കുവൈത്ത് സിറ്റി > ഫ്യൂച്ചർ ഐ തീയറ്റർ കുവൈറ്റിന്റെ പുതിയ നാടകമായ കഥകൾക്കപ്പുറം- മിഴാവ് പറഞ്ഞ കഥ ജൂൺ 2ന് വൈകുന്നേരം ഹവല്ലിയിലുള്ള ബോയ്‌സ് സ്‌കൗട്ട് ഹാളിൽ വച്ച് നടത്തുന്നു. നാടകത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ഷമേജ് കുമാർ ആണ്. കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തിൽ നിന്നുള്ള ചില എടുകളാണ് നാടകത്തിന്റെ ഇതിവൃത്തം. വൈകുന്നേരം 5നും 7.30നുമായി രണ്ട് ഷോകൾ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

നാടകത്തിന്റെ സ്‌ക്രിപ്റ്റിന് കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രകാശസംവിധാനം ഷൈമോൻ ചേലാട്. പത്രസമ്മേളനത്തിൽ ഫ്യൂച്ചർ ഐ രക്ഷാധികാരിയായ സന്തോഷ് കുട്ടത്ത്, ഷമീജ് കുമാർ, പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്‌ണ‌കുമാർ, ജനറൽ സെക്രട്ടറി ഉണ്ണി കൈമൾ, ജോയിന്റ് സെക്രട്ടറി രമ്യ രതീഷ്, ട്രഷറർ ശരത് നായർ, പ്രമോദ് എന്നിവർ പങ്കെടുത്തു. നാടകത്തിന്റെ പാസിനും വിവരങ്ങൾക്കും- 97106957, 66880308 , 97298144, 90098086 



deshabhimani section

Related News

View More
0 comments
Sort by

Home