യുവാക്കളെ ആകർഷിച്ച് ചെംസ്ഫോര്‍ഡിൽ സമീക്ഷയുടെ പുതിയ ബ്രാഞ്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2023, 03:22 PM | 0 min read

ചെംസ്ഫോര്‍ഡ് > സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചെംസ്‌ഫോര്‍ഡിൽ സമീക്ഷ യു കെയുടെ ബ്രാഞ്ച് രൂപീകരിച്ചു. യു കെ യിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയാണ് സമീക്ഷ.

ദേശീയ കമ്മിറ്റി അംഗം ജോമിൻ ജോസ് അധ്യക്ഷനായ യോഗത്തിൽ സംഘടനയുടെ ദേശീയ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. രൂപീകരണ സമ്മേളനത്തിൽ സംഘടനയുടെ ഭൂതകാല പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായി വിശദീകരിക്കുകയും ദേശീയ സമ്മേളനത്തിന്റെ പ്രധാന്യത്തെപ്പറ്റി വിവരിക്കുകയും ചെയ്‌തു. സമീക്ഷ യു കെ യുടെ ദേശീയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ദിലീപ് കുമാറും, ശ്രീകാന്ത് കൃഷ്‌ണനും യഥാക്രമം സംഘടനയുടെ മീഡിയ പ്രവർത്തനങ്ങളും ഐ ടി ഘടകത്തിന്റെ പ്രവര്‍ത്തന രീതികളും വിശദീകരിക്കുകയും രൂപീകരണ യോഗത്തിന് ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ചെയ്‌തു.

സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആന്റണി ജോസഫ്, സെക്രട്ടറി അര്‍ജുൻ  മുരളി, വൈസ് പ്രസിഡന്റ് അഭിലാഷ് വെഞ്ഞാറമൂട്,  ജോയിന്റ് സെക്രട്ടറി വിപിൻ ധർമ്മരാജന്‍, ട്രഷറര്‍  റനീഷ്. ആറാമത് ദേശീയ സമ്മേളനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യോ​ഗത്തില്‍ യുവത്വത്തിന് പ്രാധാന്യം നൽകുന്നത് വഴി കൂടുതൽ യുവജനങ്ങളിലേക്കും വിദ്യാര്‍ഥികളിലേക്കും ശക്തമായി സംഘടനയുടെ പ്രവർത്തനം എത്തിക്കാൻ ലക്ഷ്യമിടുന്നതായും പുതിയ ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home