കേളി അസീസിയ, ഉമ്മുൽ ഹമാം ഏരിയകൾ ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2023, 03:21 PM | 0 min read

റിയാദ്> കേളി കലാസാംസ്‌കാരിക വേദി പൊതുജനങ്ങള്‍ക്കായി നടത്തി വരുന്ന നോമ്പുതുറയുടെ ഭാഗമായി അസീസിയ, ഉമ്മുൽ ഹമാം ഏരിയ കമ്മറ്റികൾ ഇഫ്‌താർ സംഘടിപ്പിച്ചു.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ വച്ച് നടത്തപ്പെട്ട അസീസിയ ഏരിയയുടെ ഇഫ്‌താർ സംഗമത്തിൽ അസീസിയ ഏരിയ പ്രവർത്തകരും, കുടുംബാംഗങ്ങളും, ഏരിയ പരിധിയിലുള്ള മലയാളികളും ഉള്‍പ്പെടെ നിരവധി പ്രവാസികൾ പങ്കെടുത്തു.

സംഘാടകസമിതി ചെയർമാൻ മൻസൂർ, കൺവീനർ നൗഷാദ്, സാമ്പത്തിക കൺവീനർ റഫീഖ് അരിപ്ര, ഭക്ഷണ കമ്മറ്റി കൺവീനർ സൂരജ്, ഗതാഗത കമ്മറ്റി കൺവീനർ സുഭാഷ്, സ്റ്റേഷനറി കമ്മിറ്റി കൺവീനർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയും, ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, ജോയിൻ സെക്രട്ടറി സുധീർ പോരേടം എന്നിവരും ഇഫ്‌താറിന് നേതൃത്വം നൽകി.



എക്‌സിറ്റ് എട്ടിലെ അൽ മുൻസിയ ഇസ്‌തിറാഹയില്‍ നടന്ന ഉമ്മുൽ ഹാമാം ഏരിയയുടെ ഇഫ്‌താര്‍ സംഗമത്തില്‍ കേളി കുടുംബവേദി അംഗങ്ങൾ, പ്രവാസി മലയാളികൾ ഉള്‍പ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കിഷോർ ഇ നിസാം, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിങ് കൺവീനർ ചന്ദ്രചൂഢൻ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, പ്രസിഡന്റ്‌ ബിജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്‌ദുൾ കലാം, അബ്‌ദുൽ കരീം, സംഘാടക സമിതി കൺവീനർ സുരേഷ് പി, വൈസ് ചെയർമാൻ അനിൽ കുമാർ ഒ, ജോയിന്റ് കൺവീനർ ജയരാജ്‌ എം പി, സാമ്പത്തിക കൺവീനർ റോയ് ഇഗ്നെഷ്യസ്, ഷാജഹാൻ, ഹരിലാൽ ബാബു, രാജേഷ്, ഷിഹാസ്, അബ്‌ദുസലാം, ഷിഹാബുദീൻ കുഞ്ചിസ്, ജോജി, നൗഷാദ്, അലാഹുദ്ദീൻ,  സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ എന്നിവർ ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി.
 

 



deshabhimani section

Related News

View More
0 comments
Sort by

Home