സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ അന്തരിച്ചു

മസ്‌ക്കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ലേഖ ജാക്ക്‌സന്‍ (53) ആണ് മരിച്ചത്. കുറച്ചു മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. സീബ് ഇന്ത്യൻ സ്‌കൂളിൽ 17 വര്‍ഷത്തോളം സംഗീത അധ്യാപികയായിരുന്നു. അച്ഛൻ: രവീന്ദ്രന്‍ നായര്‍, അമ്മ: സുഭദ്ര. ഭര്‍ത്താവ്: ജാക്ക്‌സണ്‍. മക്കള്‍: നേഹ ജാക്ക്‌സണ്‍, നിധി ജാക്ക്‌സണ്‍.









0 comments