കനത്ത മഴ: ദോഫാറിലെ വാദി ദർബത്ത് താൽക്കാലികമായി അടച്ചു

മസ്‌കത്ത് : ഖരീഫ് സീസണിൽ നിരവധി വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ദോഫാർ ഗവർണറേറ്റിലെ വാദി ദർബത്ത് പ്രദേശം താൽക്കാലികമായി അടച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതോടെയാണ് നടപടി. മേഖലയിൽ തുടരുന്ന അസ്ഥിരമായ കാലാവസ്ഥയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ സിഡിഎഎ അധികാരികളുമായി ബന്ധപ്പെട്ട ശേഷമാണ് പ്രദേശം താൽക്കാലികമായി അടച്ചതായി അറിയിച്ചത്.
അധികൃതർ പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും സുരക്ഷാ മാർഗനിർദ്ദേശങ്ങളും സന്ദർശകർ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








0 comments