വിന്റേജ് കാർ റാലി മസ്‌കത്തിൽ

car
avatar
റഫീഖ്‌ പറമ്പത്ത്‌

Published on Feb 17, 2025, 01:40 PM | 1 min read

മസ്‌കത്ത്‌: ഒമാനിലെ വാഹനപ്രേമികൾക്ക് പുത്തൻ നിറകാഴ്ചയൊരുക്കി ഒമാന്റെ ചരിത്രത്തിലാദ്യമായി ക്ലാസിക് കാർ റാലി സംഘടിപ്പിക്കുന്നു. ‘ഒമാൻ ക്ലാസിക് - ദി ഫസ്റ്റ് ഡ്രൈവ്' എന്ന റാലിയിൽ ജർമനി, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള 12 ലെജൻഡറി കാറുകൾ അണിനിരക്കും. ഫെബ്രുവരി 17 മുതൽ 21 വരെ നടക്കുന്ന റാലി ഒമാന്റെ റോഡുകളിൽ വിന്റേജ് കാറുകളുടെ മനോഹാരിത നിറയ്ക്കും.

1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലുമുള്ള മെഴ്സിഡസ്-ബെൻസ് 300എസ്‌എൽ ഗൾവിംഗ്, റോഡ്സ്റ്റർ, ജാഗ്വാർ ഇ-ടൈപ്പ്, മെഴ്സിഡസ്-ബെൻസ് പഗോഡ തുടങ്ങിയ അപൂർവ കാറുകൾ റാലിയിൽ പ്രദർശിപ്പിക്കും.


അൽ മമാരി ആന്റ്‌ കീഫർ ഇൻവെസ്റ്റ്മെന്റ്സ് എൽഎൽസി ജർമനിയിലെ എച്ഛ്. കെ എഞ്ചിനീയറിംഗുമായി സഹകരിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.


പൈതൃക, ടൂറിസം മന്ത്രാലയം, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ , മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെയും പിന്തുണയോടെയാണ് കാർ റാലി സംഘടിപ്പിക്കുന്നത് .

ഈ ചരിത്ര വാഹനങ്ങളിലൂടെ ഒമാന്റെ പൈതൃകം ആഘോഷിക്കാനാണ് റാലി ലക്ഷ്യമിടുന്നതെന്ന് പരിപാടിയുടെ സംഘാടകയായ സൈനബ് അൽ മമാരി പ്രാദേശിക പത്രത്തോട്‌ പറഞ്ഞു. ക്ലാസിക് കാറുകൾ ചരിത്രത്തിൽ സമ്പന്നമാണ്, അവയുടെ ഉടമകൾ ഒമാനെപ്പോലെ തന്നെ പൈതൃകത്തെയും ശക്തമായ വേരുകളേയും വിലമതിക്കുന്നു. ഓരോ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു വാർഷിക പരിപാടിയായാണ് ഞങ്ങൾ ഇത് വിഭാവനം ചെയ്യുന്നത്,' അവർ പറഞ്ഞു.

ഫെബ്രുവരി 21ന് വൈകിട്ട്‌ ആറിന്‌ റോയൽ ഓപ്പറ ഹൗസ് മസ്‌കത്തിൽ പൊതുജനങ്ങൾക്ക് ഈ ഐതിഹാസിക വാഹനങ്ങൾ അടുത്ത് കാണാനുള്ള അവസരം ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home