യുഎഫ്കെ അസ്മോ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

asmo award
വെബ് ഡെസ്ക്

Published on Nov 07, 2025, 02:03 PM | 1 min read

ദുബായ് : അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം പ്രവാസി എഴുത്തുകാർക്കായി യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള (യുഎഫ്കെ) ഏർപ്പെടുത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യയുടെ 'കാവുപന്തി'യും, കവിതാവിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിലിന്റെ 'യുദ്ധക്കപ്പലും' പുരസ്കാരത്തിന് അർഹമായി.


എഴുത്തുകാരൻ ശൈലൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. എഴുത്തുകാരൻ പി വി ഷാജികുമാർ, കവി മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ശുഭ, ഹരികൃഷ്ണൻ, ബി ടി ശ്രീലത, ജിഷ പനക്കോട് എന്നിവരടങ്ങിയ പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്.


യുഎഫ്കെ വൈസ് പ്രസിഡന്റ് ഷെഫീഖ്, സെക്രട്ടറി അബ്ദു സമദ്, ശില്പി നിസാർ ഇബ്രാഹിം, സംസ്കാരികവേദി ലീഡർ കെ ആർ രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പുരസ്‍കാരങ്ങൾ നവംബർ 9ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൈകുന്നേരം നാല് മണിക്ക് റൈറ്റേഴ്‌സ് ഫോറം ഹാൾ നമ്പർ 7 ൽവെച്ച് സമ്മാനിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home