കനത്ത ചൂട്‌: തൊഴിലാളികൾക്കായി വിവിധ പദ്ധതികളുമായി യുഎഇ

labour

labour

വെബ് ഡെസ്ക്

Published on Aug 14, 2025, 03:37 PM | 1 min read

ദുബായ് : തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളെ കനത്ത ചൂടിൽനിന്ന്‌ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി യുഎഇ. 10,000ൽ അധികം ശീതീകരിച്ച വിശ്രമമുറികൾ തൊഴിലാളികൾക്കായി ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. തണുത്ത വെള്ളം, ഐസ്ക്രീം, ഭക്ഷണം, സൺഗ്ലാസ്, സൺസ്ക്രീൻ എന്നിവയും നൽകിയതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. കടുത്ത ചൂടിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്‌ തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസുകളും നൽകി.

സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പരിപാടികൾ വിജയകരമായി തുടരുന്നത്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചസമയത്തെ പുറംജോലികൾക്ക് വിലക്കുണ്ട്. ജനറൽ വിമൻസ് യൂണിയന്റെ നേതൃത്വത്തിൽ അബുദാബിയിൽ തൊഴിലാളികൾക്ക് വെള്ളം, ജ്യൂസുകൾ, ഈന്തപ്പഴം, കുടകൾ എന്നിവ വിതരണം ചെയ്തു. യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെയും യുഎഇ ഭക്ഷ്യ ബാങ്കിന്റെയും സഹകരണത്തോടെ ദുബായിൽ തൊഴിലാളികൾക്കായി 20 ലക്ഷം കുപ്പി കുടിവെള്ളം വിതരണം ചെയ്തു. ശുചീകരണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, ചെടി നട്ടുപിടിപ്പിക്കുന്നവർ എന്നിവർക്കായി താമസ കേന്ദ്രങ്ങളിലും ജോലി സ്ഥലത്തും തണുത്ത വെള്ളത്തിനുള്ള സൗകര്യവും ഒരുക്കി.




deshabhimani section

Related News

View More
0 comments
Sort by

Home