യുഎഇ നിർമിത ഹൈബ്രിഡ് കാർഗോ ഡ്രോൺ പരീക്ഷണ പറക്കൽ നടത്തി

ഷാർജ: യു എ ഇ നിർമിത ആദ്യ ഹൈബ്രിഡ് കാർഗോ ഡ്രോൺ "ഹിലി" ആദ്യ പരീക്ഷണ പറക്കൽ നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാക്ഷ്യം വഹിച്ചു. പൂർണ്ണമായും യുഎഇയിൽ രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണ് ഹൈബ്രിഡ് ഒട്ടോണമസ് കാർഗോ ഡ്രോൺ. വൈദ്യുതോർജ്ജം ഉപയോഗിച്ച് പറന്നുയരാനും ഇറങ്ങാനുമുള്ള കഴിവ് ഇതിനെ വ്യത്യസ്തമാക്കുന്നു. 250 കിലോഗ്രാം ഭാരം വഹിക്കാനും 300 കിലോമീറ്റർ വരെ പറക്കാനും കഴിയുന്ന കാർഗോ ഡ്രോൺ ഗതാഗത കേന്ദ്രങ്ങളേയും ലോജിസ്റ്റിക് കേന്ദ്രങ്ങളേയും നേരിട്ട് ബന്ധിപ്പിക്കുന്നു. തുറമുഖങ്ങൾക്കും, പ്രാദേശിക വെയർഹൗസുകൾക്കും ഇടയിലുള്ള വ്യോമ ഗതാഗത പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇതുമൂലം സാധിക്കും.
ജനറൽ സിവിൽ അവിയേഷൻ അതോറിറ്റി, സാവി കോംപ്ലക്സ്, എയർ ഇൻഫ്രക്ച്ചർ ഡെവലപ്പർമാർ, വാണിജ്യ ഓപ്പറേറ്റർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രാവർത്തികമാക്കിയത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ അലൈനിലെ ഹിലി പ്രദേശത്തിന്റെ പേരിലാണ് ഡ്രോൺ നാമകരണം ചെയ്തിരിക്കുന്നത്.









0 comments