'ചാവേർ ആക്രമണമെന്ന ആശയം തെറ്റിദ്ധരിക്കപ്പെടുന്നു'; ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ ആണ് പുറത്തുവന്നതെന്നാണ് വിവരം. ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടുന്നെന്നും യഥാർഥത്തിൽ ഇതൊരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും ഉമർ നബി വീഡിയോയിൽ പറയുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച ഡൽഹി, ജമ്മു കശ്‌മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ഹരിയാനയിലെ നൂഹിൽ ഒരു വാടക വീട്ടിലാണ് ഉമർ സ്‌ഫോടനത്തിന് മുൻപുള്ള 10 ദിവസം താമസിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, സ്‌ഫോടനമുണ്ടായ ചെങ്കോട്ട പരിസരത്തുനിന്ന് പൊലീസ് മൂന്ന് വെടിയുണ്ട കണ്ടെടുത്തു.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ലുക്‌മാൻ (50), വിനയ് പതക് എന്നിവരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് (50). ഇരുവരും ഡൽഹി എൽഎൻജെപി ആശുപത്രിയിലായിരുന്നു.









0 comments