ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1992-ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം ജോലി ചെയ്തു. മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ് , ആകാശ് .
കേളിയുടെ പ്രാരംഭ ഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവ പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി, സുലൈ ഏരിയ സെക്രട്ടറി, സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവരും സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും പറഞ്ഞു.









0 comments