രഞ്ജിയിൽ കേരളത്തിന് ലീഡ്; മധ്യപ്രദേശ് 192ന് പുറത്ത് ​

kerala cricket.
വെബ് ഡെസ്ക്

Published on Nov 18, 2025, 12:52 PM | 1 min read

ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ലീഡ്. മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്ര 192ന് പുറത്തായി. ഉച്ച​ഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ കേരളം 22/1 എന്ന നിലയിലാണ്. 111 റൺസിന്റെ ലീഡായി. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്‌സ് 281-ന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് നേടിയ രോഹൻ എസ് കുന്നുമ്മലാണ് പുറത്തായത്.


അർധസെഞ്ചുറി നേടിയ സരൻഷ് (67) ആണ് മധ്യപ്രദേശിന് തുണയായത്. മൂന്നാം ദിനം അഞ്ച് റൺസ് കൂട്ടിചേർക്കും മുമ്പ് മധ്യപ്രദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആര്യൻ (36), മുഹമ്മദ് അർഷദ് ഖാൻ (0) എന്നിവരാണ് പുറത്തായത്. വിക്കറ്റ് നഷ്ടമായി. ഇരുവരെയും ഏദൻ ആപ്പിൾ എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു. പിന്നാലെ കുമാർ കാർത്തികേയ സിങും സരൻഷും വീണതോടെ മധ്യപ്രദേശിന്റെ പോരാട്ടം 192ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ നാലും നിധീഷ് എംഡി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.


കേരളം ഉയർത്തിയ 281റൺസിലേക്ക് ബാറ്റേന്തിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിൻ്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം.ഡി. എൽബിഡബ്ല്യുവിൽ കുടുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്. മറുവശത്ത് ഉറച്ചുനിന്ന ഹിമാൻഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരാൻഷ് ജെയിനും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 21 റൺസായിരുന്നു ഋഷഭ് നേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Home