ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ സമ്മേളനം

ജിദ്ദ : ജിദ്ദ നവോദയ 31-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മക്ക വെസ്റ്റ് ഏരിയ കമ്മറ്റിയുടെ യൂണിറ്റ് സമ്മേളനം മുഹമ്മദലി നഗറിൽ നടന്നു. ജിദ്ദ നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്മത്ത് മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സജീർ കൊല്ലം അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം എമിൽ താനൂരും അനുശോചന പ്രമേയം നിഷാദ് മേലാറ്റും അവതരിപ്പിച്ചു. ഏരിയാ റിപ്പോർട്ട് സെക്രട്ടറി നൈസൽ കനി പത്തനംതിട്ടയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ റാഫി മേലാറ്റൂരും കേന്ദ്ര രക്ഷാധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂർ 21 അംഗ പാനലും അവതരിപ്പിച്ചു.
മുഹമ്മദ് മേലാറ്റൂർ രക്ഷാധികാരിയായും സജീർ കൊല്ലം പ്രസിഡന്റായും നൈസൽ കനി പത്തനംതിട്ട സെക്രട്ടറിയായും റാഫി മേലാറ്റൂർ ട്രഷററായും സഹദ് കുന്നിക്കോട് ജീവകാരുണ്യ കൺവീനറായും ഹബീസ് പന്മന എമിൽ താനൂർ എന്നിവർ ജോയിൻ സെക്രട്ടറിമാരായും മുജീബ് റഹ്മാൻ, ഫവാസ് കോന്നി എന്നിവർ വൈസ് പ്രസിഡന്റുമാരായും, സാലിഹ് വാണിയമ്പലം,ഇർഷാദ് ഒറ്റപ്പാലം ജോയിന്റ് ജീവകാരുണ്യ കൺവീനറായുമുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായി നജീബ് അബ്ദുൽ ഹമീദ്, ജുറേജ് മമ്പാട്, ഫിറോസ് കരുനാഗപ്പള്ളി, അൻസീർ റാന്നി, റഫ്സൽ റഹ്മാൻ, ഷെരീഫ് ഹനീഫ്, ആലിയ റഹ്മാൻ, ഷെഫീഖ് ആനക്കയം, നിഷാദ് മേലാറ്റൂർ, ഫിറോസ് കോന്നി എന്നവരെയും സമ്മേളനം തിരഞ്ഞെടുത്തു. ഫവാസ് കോന്നി സ്വാഗതവും നൈസൽ കനി പത്തനംതിട്ട നന്ദിയും പറഞ്ഞു.









0 comments