ഫിഫഅണ്ടർ–17 ലോകകപ്പ്: സംഘാടനത്തിൽ മികവി തെളിയിച്ച് ഖത്തർ

ദോഹ: ഫിഫ അണ്ടർ–17 ലോകകപ്പിൽ മികച്ച സംഘാടനത്തിലൂടെ ഫുട്ബോൾപ്രേമികളുടെ കയ്യടിനേടി ഖത്തർ. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം എട്ട് മത്സരങ്ങൾ വരെ സംഘടിപ്പിച്ചതിലൂടെ ആരാധകർക്ക് ഒരേ ടിക്കറ്റിലൂടെ പല കളികളും കാണാനുള്ള അവസരം ലഭിച്ചു. 52,000-ത്തിലധികം കാണികൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കണ്ട് ഖത്തറിന്റെ ഫുട്ബോൾ ആവേശം തെളിയിച്ചു. വൈല്ലുവിളികൾ നേരിടുന്ന ആരാധകർക്കായി വീൽചെയർ സീറ്റുകൾ, സെൻസറി സഹായ മുറികൾ, ശ്രവ്യ വിവരണ സേവനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
ലോകത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്നുള്ള 130 സ്കൗട്ടുകൾ പുതുമുഖ താരങ്ങളെ നിരീക്ഷിക്കാൻ ഖത്തറിലെത്തിയതും ഈ ടൂർണമെന്റിന്റെ പ്രത്യേകതയായി. 1,100-ത്തിലധികം മാധ്യമപ്രവർത്തകർ തത്സമയം റിപ്പോർട്ട് ചെയ്തു. ആധുനിക ഗതാഗതസൗകര്യങ്ങൾ, ഡോഹ മെട്രോ, ആക്സസിബിൾ ബസ് സേവനങ്ങൾ എന്നിവ ആരാധകർക്കും ടീമുകൾക്കും അനായാസ യാത്ര ഉറപ്പാക്കി.465 വോളന്റിയർമാരുടെ സേവനവും 35 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവുമാണ് വിജയത്തിന്റെ പിന്നിൽ. ഔദ്യോഗിക മെഡിക്കൽ പങ്കാളിയായ അസ്പെതർ, ഹമദ് ജനറൽ ആശുപത്രിയുമായി ചേർന്ന് സ്റ്റേഡിയങ്ങളിലായി അഞ്ചു മെഡിക്കൽ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചു.









0 comments