തീരദേശത്ത് സമ്പൂർണ പാർപ്പിടം; പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിൽ; എൽഡിഎഫ് പ്രകടന പത്രികയ്ക്ക് സ്വീകാര്യതയേറെ

തിരുവനന്തപുരം: സമുദ്രതീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരിൽ മാറാൻ താൽപര്യമുള്ള മുഴുവനാളുകൾക്കും പുനർഗേഹം പദ്ധതിയിൽ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് എൽഡിഎഫ് പ്രകടന പത്രിക. മീൻപിടിത്ത നിരോധനം ഏർപ്പെടുത്തുന്ന ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകും. ഇവിടത്തെ വിദ്യാർഥികൾക്ക് പട്ടികജാതി വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കും.
ഫിഷറീസ് വകുപ്പിനുകീഴിലുള്ള സ്‌കൂളുകൾ നവീകരിക്കും. തെരഞ്ഞെടുത്തവയെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതി പൂർത്തീകരിക്കും. തൊഴിൽതീര പദ്ധതിയിൽപ്പെടുത്തി ഒരു വീട്ടിൽ ഒരു തൊഴിൽ ഉറപ്പാക്കും. ഇൻഷുറൻസ് തുക വർധിപ്പിക്കും. അപകടമരണങ്ങൾ ഇൻഷുറൻസ് പരിധിയിലാക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കളിക്കളം ഉറപ്പുവരുത്തും. സ്‌കൂൾ കോംപ്ലക്‌സുകൾക്കും രൂപംനൽകും. പഞ്ചായത്ത് തലത്തിൽ സ്പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കും. പൊതുവ്യായാമ സൗകര്യങ്ങൾ ഓപ്പൺ ജിം മാതൃകയിൽ സ്ഥാപിക്കും.









0 comments