ഗ്ലോബൽ പാസഞ്ചർ സിംപോസിയത്തിൽ ശ്രദ്ധനേടി ദുബായ് വിമാനത്താവളത്തിന്റെ സ്മാർട്ട് ഇമിഗ്രേഷൻ

ദുബായ് : ഇസ്താംബുളിൽ നടന്ന ഗ്ലോബൽ പാസഞ്ചർ സിംപോസിയത്തിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബായ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ നവീകരണങ്ങൾ പ്രദർശിപ്പിച്ചു. യാത്ര ലളിതമാക്കുകയും യാത്രാനുഭവം കൂടുതൽ സുഖപ്രദമാക്കുകയും ചെയ്യുന്നതിനായി വികസിപ്പിച്ച സ്മാർട്ട് സാങ്കേതിക പരിഹാരങ്ങളാണ് അവതരിപ്പിച്ചത്. നവംബർ 3 മുതൽ 6 വരെ നടന്ന സിംപോസിയത്തിന്റെ ഭാഗമായിട്ടുള്ള IATA സംഘടിപ്പിച്ച ‘ടൈറ്റാനിക് യൂസേഴ്സ് ഫോറത്തിലാണ്’ ദുബായ് പങ്കെടുത്തത്.
ദുബായ് എയർപോർട്ട് അഫയേഴ്സ് സെക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷൻഖിതി നയിച്ച പ്രതിനിധി സംഘം യാത്രാ നിയന്ത്രണങ്ങളും ഇമിഗ്രേഷൻ നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്ന പുതിയ നവീകരണങ്ങൾ അവതരിപ്പിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും യാത്രക്കാരുടെ ഗതാഗതം വേഗത്തിലാക്കുകയും ചെയ്യുന്ന സ്മാർട്ട് സംവിധാനം പ്രദർശിപ്പിച്ചു.
അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ദുബായ്‍യെ ലോകത്തിലെ മുൻനിര യാത്രാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനും ജിഡിആർഎഫ്എയുടെ പങ്കാളിത്തം സഹായകമാണെന്ന് അധികൃതർ വ്യക്തമാക്കി.









0 comments