ദുബായിൽ പ്രാരംഭ വിദ്യാഭ്യാസത്തിന് പുതിയ ഗുണമേന്മാ ഫ്രെയിംവർക്ക്

ദുബായ് : എമിറേറ്റിലെ പ്രീ-സ്കൂളുകൾ, നഴ്സറികൾ, പ്രാരംഭ ക്ലാസ് മുറികൾ തുടങ്ങിയിടങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ദുബായ് പുതിയ ഗുണമേന്മാ ഫ്രെയിംവർക്ക് പുറത്തിറക്കി. ഉയർന്ന നിലവാരത്തിലുള്ള പരിപാലനവും പഠനവും എങ്ങനെയിരിക്കണം എന്നതിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോക ബാലദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിലാണ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ഫ്രെയിംവർക്ക് പുറത്തിറക്കിയത്. വിദഗ്ധരുടെയും പ്രായോഗിക പരിചയ സമ്പന്നരുടെയും സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. പഠന-പാഠ്യപദ്ധതി, കുടുംബങ്ങളും സമൂഹവുമായി പങ്കാളിത്തം, പഠനാന്തരീക്ഷം, ആരോഗ്യം-സുരക്ഷ-ക്ഷേമം, സിസ്റ്റം ലീഡർഷിപ്പ് എന്നിങ്ങനെ അഞ്ചു പ്രധാന മേഖലകളിലാണ് ഫ്രെയിംവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.









0 comments