ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം യുവജനോത്സവം

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം യുവജനത്സവം സംഘടിപ്പിച്ചു. സലാലയിലെ കലാകരന്മാരുടെയും കലാകാരികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള വിഭാഗം എല്ലാ വർഷവും സംഘടിപ്പിക്കുന്ന യുവജനോത്സവത്തിൽ ഇത്തവണ നാല് കാറ്റഗറികളായി 20 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലെ രണ്ടു വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. യുവജനോത്സവം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് ഝാ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കോൺസിലർ ഏജന്റ് ഡോ കെ സനാതനൻ മുഖ്യാതിഥിയായിരുന്നു. സനീഷ് ചക്കരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളവിങ് ഒബ്സേർവർ പ്രവീൺകുമാർ സംസാരിച്ചു. കൾച്ചറൽ സെക്രട്ടറി ഹരീഷ് മാസ്റ്റർ സ്വാഗതവും, വനിത കോഡിനേറ്റർ ഷമീന അൻസാരി നന്ദിയും പറഞ്ഞു.
മത്സര വിജയികൾ
പ്രസംഗ മത്സരം: രേശ്മ പ്രദീപ് (ഒന്നാം സ്ഥാനം) പി എസ് സുജിത്ത് (രണ്ടാം സ്ഥാനം) അജി ജോർജ് (മൂന്നാം സ്ഥാനം)
നാടൻ പാട്ട്: ദേവിക ഗോപൻ (ഒന്നാം സ്ഥാനം) അനു മോൾ (രണ്ടാം സ്ഥാനം) ഡോ കാർത്തിക സുനിൽ രാജ് (മൂന്നാം സ്ഥാനം)
ലളിത ഗാനം: ഷിബു മുകുന്ദൻ (ഒന്നാം സ്ഥാനം), ദേവിക ഗോപൻ (രണ്ടാം സ്ഥാനം), ജിനു പൊടിയൻ (മൂന്നം സ്ഥാനം)
കവിതാ രചന: ജിനു പൊടിയൻ (ഒന്നാം സ്ഥാനം), ടി എം പ്രദീപ് (രണ്ടാം സ്ഥാനം), ദേവിക ഗോപൻ (മൂന്നാം സ്ഥാനം)
നാടൻ പാട്ട് (ഗ്രൂപ്പ്): ദേവിക ഗോപൻ & ടീം (ഒന്നാം സ്ഥനം) റിഫ അനീഷ് & ടീം (രണ്ടാം സ്ഥാനം) പ്രവീൺ & ടീം (മൂന്നാം സ്ഥാനം)
സിനിമാറ്റിക്ക് ഡാൻസ്: ഡോ കാർത്തിക സുനിൽ രാജ് (ഒന്നാം സ്ഥനം), ജിനു പൊടിയൻ (രണ്ടാം സ്ഥാനം) ദേവിക ഗോപൻ (മൂന്നാം സ്ഥാനം). കരോക്കേ ഗാനം : ആദിത്വ സതീഷ് (ഒന്നാം സ്ഥനം), ഹാഷിം മുണ്ടപ്പാടം & ജിനു പൊടിയൻ (രണ്ടാം സ്ഥാനം) ദിലു കെ ജോയ് (മൂന്നാം സ്ഥാനം)
പ്രച്ഛന്നവേഷ മത്സരം: ലിൻസൻ ഫ്രാൻസീസ് (ഒന്നാം സ്ഥനം), ലിയ ബിജു (രണ്ടാം സ്ഥാനം) രേശ്മ പ്രദീപ് (മൂന്നാം സ്ഥാനം)









0 comments