print edition 158 കിലോമീറ്റര്‍ റേഞ്ചില്‍; ടിവിഎസ് ഓര്‍ബിറ്റര്‍

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ "ഓര്‍ബിറ്റര്‍' കേരള വിപണിയിൽ ഇറക്കി. ദൈനംദിന യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന തരത്തില്‍ രൂപകൽപ്പന ചെയ്ത, ഈ വിഭാഗത്തിലെ നിരവധി ഫീച്ചറുകള്‍ ആദ്യമായി ലഭ്യമാക്കുന്ന വാഹനം എന്ന വിശേഷണത്തോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്.
158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്‍ട്രോള്‍, 34 ലിറ്റര്‍ ബൂട്ട് സ്പെയ്സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 14 ഇഞ്ച് ഫ്രണ്ട് വീല്‍, കളര്‍ എല്‍ഇഡി ക്ലസ്റ്റര്‍, ഇന്‍കമിങ് കോള്‍ ഡിസ്-പ്ലേ, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.1 കിലോവാട്ട് ബാറ്ററിയും മെച്ചപ്പെടുത്തിയ എയറോഡൈനാമിക് ശേഷിയും കൂടുതല്‍ സ്ഥിരതയും കാര്യക്ഷമതയുമുള്ള പ്രകടനം ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍ നിറങ്ങളില്‍ ലഭ്യമാകും. എക്സ്-ഷോറൂം വില 1.05 ലക്ഷം രൂപ









0 comments