ഔഡി ക്യു 3, ക്യു 5; സിഗ്‌നേച്ചർ ലൈൻ എഡിഷൻ

ജർമൻ കാർ നിർമാതാക്കളായ ഔഡി ക്യു 3, ക്യു 5 മോഡലുകൾക്ക് സിഗ്‌നേച്ചർ ലൈൻ എഡിഷൻ പുറത്തിറക്കി. എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾ, പ്രീമിയം എലെമെന്റുകൾ, കൂടുതൽ ഉപകരണങ്ങളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയിലൂടെ എസ്-യുവി ശ്രേണിക്ക് കൂടുതൽ ആഡംബരം നല്‍കിയാണ് ഇവ ലഭ്യമാക്കുന്നതെന്ന് കമ്പനി പറയുന്നു. ഇല്യൂമിനേറ്റഡ് ഔഡി റിങ്ങുകള്‍, എന്റ്രി എൽഇഡി ലാമ്പുകൾ, ലോഗോയുടെ കൃത്യമായ ദിശ നിലനിർത്തുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്‌സുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒരു കാബിൻ ഫ്രേഗ്രൻസ് ഡിസ്പെൻസർ, മെറ്റാലിക് കീ കവർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ സെറ്റ് എന്നിവയും ഇതിനൊപ്പം ലഭ്യമാകും. ക്യു3 സിഗ്‌നേച്ചർ ലൈനിൽ പാർക്ക് അസിസ്റ്റ് പ്ലസ്, പുതിയ ആർ18, 5-വി-സ്പോക്ക് (എസ് ഡിസൈൻ) അലോയ് വീലുകൾ, പിന്നില്‍ രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയും ക്യു5 ല്‍ പുതിയ ആർ 19, 5- ട്വിൻ ആം, ഗ്രാഫൈറ്റ് ഗ്രേ, ഗ്ലോസ് ടേൺ ഫിനിഷ് അലോയ് വീലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവാര ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മൈത്തോസ് ബ്ലാക്ക്, മാൻഹട്ടൻ ഗ്രേ, ഡിസ്ട്രിക്റ്റ് ഗ്രീൻ നിറങ്ങളില്‍ ലഭ്യമാകും. ക്യു 3 യ്ക്ക് 52.31 ലക്ഷം രൂപയും ക്യു 5 ന് 69. 86 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.









0 comments