print edition സൗത്ത് ഇന്ത്യന്‍ ബാങ്കിൽ സ്ത്രീകള്‍ക്കായി 'ഹെര്‍' സേവിങ്സ് അക്കൗണ്ട്

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) സ്ത്രീകള്‍ക്ക് മാത്രമായി ‘ഹെര്‍' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. പ്രീമിയം ഡെബിറ്റ് കാര്‍ഡ്, ലോക്കര്‍ വാടക ഇളവ്, റീട്ടെയില്‍ ലോണ്‍ ഇളവുകള്‍, കുടുംബാംഗങ്ങള്‍ക്ക് ആഡ്-ഓണ്‍ അക്കൗണ്ടുകള്‍, ഒരു കോടി രൂപയുടെ സൗജന്യ എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ, 25 ലക്ഷംവരെയുള്ള ക്യാൻസർ കെയർ ഇൻഷുറ ൻസ് പ്രീമിയത്തിൽ പ്രത്യേക കിഴിവ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങളാണ് ഈ അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്.
18 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ അക്കൗണ്ട് ലഭ്യമാകുക. അക്കൗണ്ടില്‍ 50,000 രൂപ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപം നിലനിര്‍ത്തുകയോ മുന്‍ മാസം 50,000 രൂപയുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും ബാങ്ക് അറിയിച്ചു. സാമ്പത്തിക സ്വാതന്ത്ര്യവും ലൈഫ്സ്‌റ്റൈല്‍ ആനുകൂല്യങ്ങളും സംയോജിപ്പിച്ച് സ്ത്രീകള്‍ക്ക് പ്രീമിയം ബാങ്കിങ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക സംരക്ഷണവും ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള പിന്തുണയും ഉറപ്പാക്കുകയാണ് ഈ സേവനത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ഐബി സീനിയര്‍ ജനറല്‍ മാനേജരും ഹെഡ് - ബ്രാഞ്ച് ബാങ്കിങ്ങുമായ എസ് എസ് ബിജി പറഞ്ഞു. വിവരങ്ങള്‍ക്ക്: www.southindianbank. bank.in









0 comments