print edition പ്രീമിയം ഫീച്ചറുകളുമായി ടൈറ്റൻ സ്‌മാർട്ട് ഇവോക്ക് 2.0

മുംബൈ : ടൈറ്റൻ പ്രീമിയം സ്‌മാർട്ട് വാച്ച് ഇവോക്ക് 2.0 വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അനലോഗ് വാച്ച് നിർമാണ വൈദഗ്ധ്യവും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 43 എംഎം പ്രീമിയം റൗണ്ട് മെറ്റൽ കെയ്‌സും സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഇതിലുള്ളത്.
1.32 ഇഞ്ച് സ്ക്രീൻ, ഡ്യുവൽ-ടോൺ മാഗ്നറ്റിക് സ്ട്രാപ്പ്, പ്രധാന ഫീച്ചറുകളിലേക്ക് എളുപ്പം ആക്‌സസ് ലഭ്യമാക്കുന്ന ടാക്‌ടൈൽ ബട്ടണുകള്‍, 3 ഡി ഡൈനാമിക് വാച്ച് ഫേസ്, ഫ്ലൂയിഡിക് യൂസർ ഇന്റർഫേസ് എന്നിവയാണ് കമ്പനി എടുത്തുപറയുന്ന മറ്റു ചില പ്രത്യേകതകള്‍. ആപ്പിള്‍, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ടൈറ്റൻ സ്‌മാർട്ട് ആപ്പിലൂടെ 24 മണിക്കൂറും ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഒക്‌സിജൻ നിലയുടെ അളവ്, വിശദമായ ഉറക്ക വിശകലനം എന്നിവ സാധ്യമാകുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഗ്ലേസിയർ ബ്ലൂ, ടൈഡൽ ബ്ലൂ, കൊക്കോ ബ്രൗൺ നിറങ്ങളില്‍ ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക്, ഹീലിയോസ് സ്റ്റോറുകളിലും www.titan.co.in വെബ്‌സൈറ്റിലും ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. വില 8499 രൂപ.









0 comments