ടിസ ഓണോത്സവം 2025

സലാല : തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഓണാഘോഷം സംഘടിപ്പിച്ചു. തുംറൈറ്റ് മാര്യേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ഓണാഘോഷത്തിൽ തുംറൈറ്റിലെയും സലാലയിലെയും പ്രമുഖരും ടിസ അംഗങ്ങളും മലയാളി സമൂഹവും പങ്കെടുത്തു. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ കെ സനാതനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാൻകർ, രേഖ പ്രശാന്ത്, വിപിൻ ദാസ്, മമ്മിക്കുട്ടി, സി വി സുദർശൻ, ഡോ അബൂബക്കർ സിദ്ദിഖ്, ഗോപകുമാർ, രാഹുൽ, ദിൽരാജ്, രഞ്ജിത്ത് ആർ നായർ, സജീബ് ജലാൽ മറ്റു വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മഹാബലി എഴുന്നള്ളത്തും, വിവിധ കലാ സാംസ്‌കാരിക പരിപാടികളും, ഓണപ്പൂക്കളവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പത്താം ക്ലാസിൽ ഇന്ത്യൻ സ്കൂൾ ടോപ്പർ ആയ അദ്വിക രാജേഷിനെ വേദിയിൽ അഭിനന്ദിച്ചു. മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.
രക്ഷാധികാരി റസ്സൽ മുഹമ്മദ്, പ്രസിഡന്റ് ഷജീർഖാൻ, സെക്രട്ടറി ബൈജു തോമസ്, കൺവീനർ ബിനു പിള്ള, അബ്ദുൽ സലാം, രേഷ്മ സിജോയ്, ഗായത്രി വിനോദ്, അനിൽ കുമാർ, ഷാജി പി പി, പ്രശാന്ത്, പ്രസാദ് സി വിജയൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി നിയന്ത്രിച്ചു. നസ്രിൻ, ലിജന എന്നിവർ അവതാരകരായിരുന്നു.









0 comments