പലസ്തീൻ കോൺസൽ ജനറലിന് മക്ക വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രയയപ്പ്

Palestinian Consul General
വെബ് ഡെസ്ക്

Published on Oct 29, 2025, 03:48 PM | 1 min read

​ജിദ്ദ: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഫലസ്തീൻ സ്റ്റേറ്റ് കോൺസൽ ജനറലും ജിദ്ദയിലെ കോൺസൽ സംഘത്തിന്റെ മേധാവിയുമായ അംബാസഡർ മഹമൂദ് യഹ്യ അൽ-അസദിക്ക് മക്കയിലെ സൗദി വിദേശകാര്യ മന്ത്രാലയം യാത്രയയപ്പും ആദരവും നൽകി.


​മക്ക മേഖലയിലെ വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് തിങ്കളാഴ്ചയാണ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. മക്ക മേഖലയിലെ വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ ജനറൽ ഫരീദ് അൽ-ശെഹ്‌രി പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. നയതന്ത്ര, ഔദ്യോഗിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. അംബാസഡർ അൽ-അസദിയുടെ മികച്ച സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home