പാലക്കാട് യുഡിഎഫിലും കോൺഗ്രസിലും വിമതശല്യം രൂക്ഷം; മുന്നണി സംഘർഷഭരിതം

പ്രത്യേക ലേഖകൻ
Published on Nov 22, 2025, 12:41 PM | 2 min read
പാലക്കാട്: യുഡിഎഫിലും കോൺഗ്രസിലും വ്യാപകമായി വിമതർ പത്രിക നൽകിയതോടെ മുന്നണി സംഘർഷഭരിതം. സീറ്റ് അനുവദിക്കാത്തതിനാൽ പലയിടത്തും യുഡിഎഫ് ഘടകകക്ഷികളും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചു. 12 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, നഗരസഭകളിൽ മൂന്ന് ഡിവിഷനുകളിലും വിമതർ പത്രിക നൽകി.
തൃത്താല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി എ റംഷാദ് ബ്ലോക്ക് പഞ്ചായത്തിലെ കറുകപുത്തൂർ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം പൂക്കരത്ത് തിരുമിറ്റക്കോട് പഞ്ചായത്ത് എട്ടാംവാർഡിലും സ്വതന്ത്രനാകും. കണ്ണാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിലവിലെ കോൺഗ്രസ് അംഗം സുനിത വിമതയായി പത്രിക നൽകി. പുതുശേരി പഞ്ചായത്ത് 23 –ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ സ്വാമിനാഥൻ വിമതനാണ്.
പട്ടാമ്പി നഗരസഭ 25–-ാം ഡിവിഷനിൽ കോൺഗ്രസ് വിമതയായി കെ ടി റുഖിയ പത്രിക നൽകി. കുത്തനൂർ പഞ്ചായത്ത് നടുത്തറ വാർഡിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ എ രാജേഷ്, കോട്ടായി പഞ്ചായത്ത് രണ്ടാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ യഹിയാൻ, മാത്തൂർ പഞ്ചായത്ത് നാലാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം രത്നാമണി നാരായണൻ, 11–ാം വാർഡിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പവിത്രൻ എന്നിവരും വിമതരായി രംഗത്തുണ്ട്.
തേങ്കുറുശി പഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ എ ചന്ദ്രദാസ് വിമതനാണ്. ഒറ്റപ്പാലം നഗരസഭയിൽ മീറ്റ്‌ന വാർഡിൽ മുൻ മണ്ഡലം പ്രസിഡന്റും ഒറ്റപ്പാലം ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ എം ഉണ്ണിക്കൃഷ്ണൻ, എലപ്പുള്ളിയിൽ കോൺഗ്രസ് സ്ഥിരംസമിതി ചെയർമാൻ കെ ശരവണകുമാർ, പഞ്ചായത്തംഗമായിരുന്ന കെ അപ്പുക്കുട്ടൻ, കൊടുമ്പ് മിഥുനംപള്ളത്ത് കോൺഗ്രസ് നേതാവ് ഉദയൻ, വണ്ടാഴി പഞ്ചായത്തംഗമായ ഡിനോയ് കോമ്പാറ എന്നിവരും വിമത സ്ഥാനാർഥികളാണ്.
പാലക്കാട് നഗരസഭയിൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഘടകക്ഷിയായ നാഷണൽ ജനതാദൾ ഒറ്റയ്‌ക്ക് മ പാലക്കാട് യുഎഫിലും കോൺഗ്രസിലും വിമത ശല്യം രൂക്ഷം; മുന്നണി സംഘർഷഭരിതം
പാലക്കാട്: യുഡിഎഫിലും കോൺഗ്രസിലും വ്യാപകമായി വിമതർ പത്രിക നൽകിയതോടെ മുന്നണി സംഘർഷഭരിതം. സീറ്റ് അനുവദിക്കാത്തതിനാൽ പലയിടത്തും യുഡിഎഫ് ഘടകകക്ഷികളും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചു. 12 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, നഗരസഭകളിൽ മൂന്ന് ഡിവിഷനുകളിലും വിമതർ പത്രിക നൽകി.
തൃത്താല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി എ റംഷാദ് ബ്ലോക്ക് പഞ്ചായത്തിലെ കറുകപുത്തൂർ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം പൂക്കരത്ത് തിരുമിറ്റക്കോട് പഞ്ചായത്ത് എട്ടാംവാർഡിലും സ്വതന്ത്രനാകും. കണ്ണാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിലവിലെ കോൺഗ്രസ് അംഗം സുനിത വിമതയായി പത്രിക നൽകി. പുതുശേരി പഞ്ചായത്ത് 23 –ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ സ്വാമിനാഥൻ വിമതനാണ്.
പട്ടാമ്പി നഗരസഭ 25–-ാം ഡിവിഷനിൽ കോൺഗ്രസ് വിമതയായി കെ ടി റുഖിയ പത്രിക നൽകി. കുത്തനൂർ പഞ്ചായത്ത് നടുത്തറ വാർഡിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ എ രാജേഷ്, കോട്ടായി പഞ്ചായത്ത് രണ്ടാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ യഹിയാൻ, മാത്തൂർ പഞ്ചായത്ത് നാലാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം രത്നാമണി നാരായണൻ, 11–ാം വാർഡിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പവിത്രൻ എന്നിവരും വിമതരായി രംഗത്തുണ്ട്.
തേങ്കുറുശി പഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ എ ചന്ദ്രദാസ് വിമതനാണ്. ഒറ്റപ്പാലം നഗരസഭയിൽ മീറ്റ്‌ന വാർഡിൽ മുൻ മണ്ഡലം പ്രസിഡന്റും ഒറ്റപ്പാലം ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ എം ഉണ്ണിക്കൃഷ്ണൻ, എലപ്പുള്ളിയിൽ കോൺഗ്രസ് സ്ഥിരംസമിതി ചെയർമാൻ കെ ശരവണകുമാർ, പഞ്ചായത്തംഗമായിരുന്ന കെ അപ്പുക്കുട്ടൻ, കൊടുമ്പ് മിഥുനംപള്ളത്ത് കോൺഗ്രസ് നേതാവ് ഉദയൻ, വണ്ടാഴി പഞ്ചായത്തംഗമായ ഡിനോയ് കോമ്പാറ എന്നിവരും വിമത സ്ഥാനാർഥികളാണ്.
പാലക്കാട് നഗരസഭയിൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഘടകക്ഷിയായ നാഷണൽ ജനതാദൾ ഒറ്റയ്‌ക്ക് മത്സരിക്കും.

0 comments