ദമ്മാം കെഎംസിസി ഭിന്ന ശേഷിക്കാർക്കുള്ള ഉംറയാത്ര സംഘടിപ്പിക്കുന്നു

ദമ്മാം: ദമ്മാം കെഎംസിസിയുടെ "മേഴ്സി മിഷൻ" ഉംറ പദ്ധതി ഭിന്ന ശേഷിക്കാരായ ഉംറ തീർഥാടകർ നവംബർ 23ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നാല്പതോളം ഭിന്ന ശേഷിക്കാരായ തീർഥാടകരെയും അവരെ പരിചരിക്കാനുള്ള സഹായികളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ കെഎംസിസി 'മേഴ്സി മിഷൻ' എന്ന പേരിൽ ഉംറ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് സൈനു കുമളി, ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, പദ്ധതി ജനറൽ കൺവീനർ അസ്‌ലം കൊളക്കോടൻ, കോർഡിനേറ്റർ മഹമൂദ് പൂക്കാട്,ഖാദർ അണങ്കൂർ, ഷിബിലി ആലിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടക്കൽ അൽ ഹിന്ദ് ട്രാവൽസ് ആണ് ഇവർക്ക് വേണ്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്. നവംബർ 30-ന് സംഘം നാട്ടിലേക്ക് മടങ്ങും. തീർത്ഥാടകർക്കായി മടക്കയാത്രയിൽ സമ്മാനിക്കാനായി വിവിധ സാധനങ്ങൾ അടങ്ങിയ കിറ്റും കെഎംസിസി ഒരുക്കിയിട്ടുണ്ട്.








0 comments