ആർഎസ്‍സി സൗദി ഈസ്റ്റ് മൂന്നാമത് എഡിഷൻ നോട്ടെക് എക്സ്പോ റിയാദിൽ സമാപിച്ചു

റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‍സി) സംഘടിപ്പിച്ച മൂന്നാമത് 'നോട്ടെക് - നോളജ് ആൻഡ് ടെക്‌നോളജി എക്സ്പോ’ നവംബർ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു.
പൊതുജനങ്ങൾ, ഉദ്യോഗാർഥികൾ എന്നിവർക്ക് പുറമെ റിയാദ്, ദമ്മാം, ഖോബാർ തുടങ്ങി നഗരങ്ങളിലെ സ്കൂൾ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥികൾ നോട്ടെക്കിന്റെ ഭാഗമായി. സംരംഭങ്ങൾക്ക് പുറമെ സ്ഥാപനങ്ങൾ, ക്യാംപസുകൾ, വ്യക്തികൾ എന്നിവർക്കും പവലിയനുകൾ സജ്ജീകരിക്കാൻ അവസരം നൽകി.
സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് അൽ അഹ്സ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസസ് കോളേജിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ഡിപ്പാർട്ട്മെന്റ് പ്രൊഫസറും ചാർട്ടേഡ് സയന്റിസ്റ്റും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ
ഡോ. ഗൗസൽ അസം ഖാൻ അർഹനായി.
ആർഎസ്‍സി സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ സമാപന സംഗമം സംസ്ഥാന മുൻ വിവരാവകാശ കമ്മീഷണർ ഡോ: എ അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡോ. നൗഫൽ അഹ്സനി നോടെക് സന്ദേശവും ജനറൽ സെക്രട്ടറി അനസ് വിളയൂർ സ്വാഗതവും, അഷ്കർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.








0 comments