സിജി ഡേ 2025 കരിയർ ഗൈഡൻസ് ക്ലാസ്

സലാല: വിദ്യാഭ്യാസ കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ സിജി (സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യാ) 30 വർഷത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി സിജി സലാല ചാപ്റ്റർ എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കരിയർ ഗൈഡിങ്ങിൻ്റെ ഉദ്ദേശ്യവും പാതയും എന്ന വിഷയത്തിൽ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. വി എസ് സുനിൽ ക്ലാസിന് നേതൃത്വം നൽകി.
സൈക്കോളജിസ്റ്റ് കെ ഫാത്തിമ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം എന്ന വിഷയത്തെക്കുറിച്ചും ശിഹാബ് കാളികാവ് സിജി നടത്തിവരുന്ന സി ഡാറ്റി (സിജി ഡിഫറെൻഷ്യൽ ആപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ്) നെക്കുറിച്ചും സംസാരിച്ചു. ചാപ്റ്റർ ചെയർമാൻ ഇബ്രാഹിം കുട്ടി സിജിയുടെ പരിപാടികളെക്കുറിച്ച് സദസിന് പരിചയപ്പെടുത്തി നൽകി. ഇ എം മുനീർ സ്വാഗതവും ചീഫ് കോഓർഡിനേറ്റർ ഡോ ഷാജിദ് സിജി സലാലയുടെ ഭാവിപ്രവർത്തന പദ്ധതി വിശദീകരിച്ച് കൊണ്ട് നന്ദിയും പറഞ്ഞു. ഷൗക്കത്ത്, മുനവ്വിർ, നൗഷാദ് മൂസ, റിസാൻ മാസ്റ്റർ, ഷൗക്കത്തലി, ഫിറോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.








0 comments