ബിജെപിക്കായി നേതാക്കൾ കാലുവാരി? കവിയൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയിൽ തെറ്റായ വിവരങ്ങൾ

ഇരവിപേരൂർ: പത്തനംതിട്ട കവിയൂരിൽ സ്വന്തം സ്ഥാനാർഥിയെ ചതിച്ച് വീഴ്ത്തി യുഡിഎഫ്. നാമനിർദേശപത്രികയിൽ തെറ്റായ വിവരങ്ങൾ നേതാക്കൾ എഴുതിച്ചേർത്തത് മൂലം യുഡിഎഫ് സ്ഥാനാർഥിക്ക് പത്രിക നൽകാനായില്ല. ഇതോടെ കവിയൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫിന് സ്ഥാനാർഥി ഇല്ലാതായി.
12-ാം വാർഡിൽ രാജ്കുമാറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് രാജ്കുമാർ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ രാജ്കുമാറിന്റെ നാമനിർദേശപത്രികയിൽ നേതാക്കൾ ബോധപൂർവം തെറ്റായവിവരങ്ങൾ പൂരിപ്പിച്ച് നൽകുകയായിരുന്നു. ബിജെപിയെ സഹായിക്കാനായി സ്വന്തം സ്ഥാനാർഥിയെ യുഡിഎഫ് വഞ്ചിച്ചുവെന്ന ആരോപണം ശക്തമാണ്.








0 comments