ഇരുമ്പ് കമ്പികളുമായി പോയ ട്രാക്റ്റർ മറിഞ്ഞു, മൂന്ന് തൊഴിലാളികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ജൗരാസിയിൽ നിർമ്മാണാവശ്യത്തിനുള്ള ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഗ്വാളിയോർ- ത്ധാൻസി ഹൈവേയിലാണ് അപകടം. മണിക്കൂറുകളോളം ദേശീയപാത തടസപ്പെട്ടു.
കൂറ്റൻ ഇരുമ്പ് കമ്പികൾക്ക് മുകളിൽ ഇരിക്കയായിരുന്നു തൊഴിലാളികൾ. ട്രോളി മറിഞ്ഞതോടെ അതിൽ ഇരുന്നിരുന്ന മൂന്ന് പേർ ഇരുമ്പ് കോണുകൾക്കിടയിൽ കുടുങ്ങിപ്പോയെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സുമൻ ഗുർജാർ പറഞ്ഞു.
മൂന്ന് തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള അൽകാഷ് ഷെയ്ഖ്, മുസ്തകിൻ ആലം, ദുരോവേശ് സർക്കാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മസൂം ഷെയ്ഖ് ചികിത്സയിൽ തുടരുന്നു. മൂന്നു മാസമായി ഇവർ ഗ്വാളിയോറിൽ നിർമ്മാണ തൊഴിൽ ചെയ്ത് വരികയായിരുന്നു.








0 comments