'തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചുകൊന്നു'; തേവര കൊലപാതകത്തിൽ പ്രതി ജോർജിന്റെ മൊഴി

കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം മറവുചെയ്യാൻ ശ്രമിക്കുന്നതിനിടെ താൻ അബോധാവസ്ഥയിലാവുകയായിരുന്നു എന്ന് പ്രതി ജോർജ് മൊഴി നൽകി.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്നാണ് ഒരു സ്ത്രീയെ പ്രതി ജോർജ് വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗികതൊഴിലാളിയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. വീട്ടിലെത്തിയതിന് ശേഷം ഇവർക്കിടയിൽ സാമ്പത്തിക തർക്കമുണ്ടായെന്നും ഇതേ തുടർന്ന് സ്ത്രീയുടെ തലയിൽ ചുറ്റിക കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി. താൻ മദ്യലഹരിയിലായിരുന്നെന്നും ജോർജ് സമ്മതിച്ചു.
കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മൃതദേഹം മറവുചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ മൃതദേഹവുമായി പുറത്തേക്കെത്തിയ ജോർജ് പാതിവഴിയിൽ വച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. അര്‍ധനഗ്നമായ നിലയിലായരുന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള കടകളിൽ ചെന്ന് ചാക്ക് അന്വേഷിച്ചിരുന്നതായും വിവരമുണ്ട്.







0 comments